Advertisement

ജെ.ഇ.ഇയില്‍ നേടിയത് മുഴുവന്‍ മാര്‍ക്ക്; പ്രാക്ടീസ് പോര എന്ന തോന്നലില്‍ ഒരു വട്ടം കൂടി ആവര്‍ത്തിക്കുമെന്ന് ടോപ്പര്‍

July 16, 2022
Google News 3 minutes Read

ഏറെ പ്രയാസമേറിയതെന്ന് വിലയിരുത്തപ്പെടുന്ന മത്സരപരീക്ഷയായ ജെ.ഇ.ഇയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടും വീണ്ടും പരീക്ഷയെഴുതാന്‍ താത്പര്യം പ്രകടിപ്പിച്ച് ടോപ്പര്‍. എന്‍ട്രന്‍സ് പരീക്ഷയില്‍ 300ല്‍ 300 മാര്‍ക്ക് നേടിയിട്ടും തനിക്ക് വീണ്ടും പരീക്ഷ ആവര്‍ത്തിക്കണമെന്ന നവ്യ ഹിസാരിയ എന്ന വിദ്യാര്‍ത്ഥിയുടെ ആവശ്യം കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. ഒന്നുകൂടി പരീക്ഷയെഴുതുന്നത് സമയം കൃത്യമായി ഉപയോഗിക്കുന്നതിനുള്ള ഒരു മികച്ച പരിശീലനമാകുമെന്നാണ് നവ്യയുടെ അഭിപ്രായം. (Despite scoring full marks in JEE Main Topper Wants to Retake Exam)

നിശ്ചിത സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതാന്‍ സാധിക്കും എന്ന് പരീക്ഷിക്കുന്നതിലെ ത്രില്ലാണ് തന്റെ ആഗ്രഹത്തിന് പിന്നിലെന്ന് നവ്യ പറയുന്നു. പരീക്ഷയെഴുതി പരിശീലിക്കുന്നത് തന്റെ ഭാവിയ്ക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനില്‍ നിന്നുള്ള ഈ 17കാരന്‍ തന്റെ പത്താംക്ലാസ് വെക്കേഷന്‍ മുതല്‍ എന്‍ട്രന്‍സിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ഐഐടി ബോംബെയില്‍ സീറ്റ് ലഭിക്കണമെന്നാണ് നവ്യയുടെ ആഗ്രഹം. വീണ്ടും പരീക്ഷയെഴുതുമ്പോള്‍ മാര്‍ക്ക് കുറഞ്ഞാലും നവ്യയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല. രണ്ട് തവണ പരീക്ഷയെഴുതിയാലും തമ്മില്‍ ഉയര്‍ന്ന മാര്‍ക്കാകും പ്രവേശനത്തിനായി പരിഗണിക്കുക.

Story Highlights: Despite scoring full marks in JEE Main Topper Wants to Retake Exam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here