രാഷ്ടീയ കൊലപാതക കേസുകളിൽ ഹർജിക്കാരന് താൽപര്യം നഷ്ടപ്പെട്ടോ എന്ന് ഹൈക്കോടതി

രാഷ്ടീയ കൊലപാതക കേസുകളിൽ ഹർജിക്കാരന് ഇപ്പോൾ അടിയന്തര താൽപര്യം നഷ്ടമായോ എന്ന് ഹൈക്കോടതി . സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം നീട്ടണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടപ്പോളായിരുന്നു കോടതിയുടെ ചോദ്യം.
കേസ് ഇന്നു പരിഗണിക്കാൻ ഇരുവിഭാഗവുമായും ധാരണ ആയ ശേഷം അടിയന്തനായി പരിഗണിക്കാൻ ചീഫ് ജസ്റ്റീസ് മുൻപാകെ ഉപ ഹർജി നൽകിയത് എന്തിനാണെന്നും കോടതി ആരാഞ്ഞു. താൽപ്പര്യ ബഞ്ച് തേടൽ അവസാനിച്ചോ എന്നും കോടതി ഹർജിക്കാരനോട് ചോദിച്ചു . കേസ് പരിഗണിക്കുന്നത് 28 ലേക്ക് മാറ്റി.
എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം നടന്ന 7 രാഷ്ടീയ കൊലപതക കേസുകൾ CBI അന്വേഷിക്കണമെന്ന ഹർജിയിലാണ്
ഹൈക്കോടതി ചട്ടങ്ങൾ ലംഘിച്ച് ഉപ ഹർജി മുൻ ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗിന്റെ ബഞ്ചിൽ എത്തിയത്. തലശേരിയിലെ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് ഹർജിക്കാർ. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കും ജസ്റ്റീസ് ദമ ശേഷാദ്രി നായിഡുവും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here