അമ്മയെയും കുഞ്ഞിനെയും കാറിൽ കെട്ടിവലിച്ച സംഭവത്തിൽ വഴിത്തിരിവ്; പുതിയ കണ്ടെത്തലിൽ അമ്മ കുറ്റക്കാരി

കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവ്. പുതിയ കണ്ടെത്തൽ പ്രകാരം
വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിന് മുമ്പ് വാഹനത്തിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങളിലാണ് ഇത് കാണിക്കുന്നത്.
കാർ കെട്ടിവലിക്കുന്നതിന് മുമ്പ് പോലീസുകാരൻ മുന്നറിയിപ്പും നൽകിയിരുന്നു. നിയമം ലംഘിച്ച് പാർക്ക് ചെയ്തിരിക്കുന്ന വാഹനം നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാൻ എത്തുമ്പോൾ വാഹനത്തിനുള്ളിൽ യുവതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തം.
ഈ സമയത്ത് കുഞ്ഞ് വാഹനത്തിന് പുറത്ത് ബന്ധുവിന്റെ കയ്യിലായിരുന്നുവെന്നും പുതിയ വിഡീയോയിൽ നിന്ന് വ്യക്തമാണ്. വാഹനം കെട്ടിവലിക്കാൻ തുടങ്ങിയപ്പോൾ പുറത്ത് ബന്ധുവിന്റെ കൈയ്യിലായിരുന്ന കുഞ്ഞിനെ യുവതി വാങ്ങിയ ശേഷം താൻ മുലയൂട്ടുകയായിരുന്നുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു.
mumbai car towing incident takes a new turn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here