പുതുവൈപ്പ് ഐഒസി പ്ലാന്റ്; ജനങ്ങളുടെ ആശങ്കകൾ ന്യായം; മതിൽ പൊളിക്കാൻ നിർദ്ദേശം

പുതുവൈപ്പിലെ ജനങ്ങളുടെ ആശങ്കകൾ ന്യായമെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് റിപ്പോർട്ട് നൽകിയത്.
റിപ്പോർട്ട് ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ചു.
അനുമതി നൽകുമ്പോൾ പറഞ്ഞ പല നിബന്ധനകളും ഐഒസി പാലിച്ചില്ലെന്ന് സമിതി കണ്ടെത്തി. ദുരന്തനിവാരണ സമിതി പുനപരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഐഒസി പണിത മതിൽ പൊളിക്കാൻ നിർദ്ദേശമുണ്ട്. മണൽഭിത്തി പോലുള്ളവ പരീക്ഷിക്കണമെന്നും,
മേൽനോട്ടം വഹിക്കാൻ സംയുക്തസമിതി രൂപീകരിക്കണമെന്നും നിർദ്ദേശം.
അതേസമയം, റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
ആവശ്യങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നും പുതുവൈപ്പ് സമരസമിതി പറഞ്ഞു. പ്ലാന്റ് മാറ്റണമെന്ന് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി.
puthuvype, puthuvype IOC plant issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here