Advertisement

കൊച്ചി പുതുവൈപ്പിൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ

September 8, 2020
Google News 1 minute Read

കൊച്ചി പുതുവൈപ്പിൽ നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. നിരോധനാഞ്ജ്ഞ പിൻവലിച്ചാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നാണ് വിശദീകരണം. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കൊച്ചി പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തിയപ്പോഴാണ് സർക്കാർ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 2017ൽ തുടങ്ങിയ പദ്ധതി ജനങ്ങളുടെ പ്രതിഷേധം കാരണം 2 വർഷം നിർത്തിവയ്‌ക്കേണ്ടി വന്നു. തുടർന്ന് 2019 ലാണ് പദ്ധതി പുനഃരാരംഭിക്കാൻ കഴിഞ്ഞത്. ഇനിയും പദ്ധതി വൈകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പദ്ധതി പ്രദേശത്ത് നിരോധനാജ്ഞ പിൻവലിച്ചാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Read Also : പുതുവൈപ്പിലെ ഐഒസിയുടെ എൽപിജി ടെർമിനൽ നിർമാണം പുനരാരംഭിച്ചു

നിരോധനാജ്ഞ മത്സ്യ ബന്ധനത്തെ ബാധിക്കുമെന്ന പ്രദേശവാസികളുടെ വാദം അടിസ്ഥാനരഹിതമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്ലാന്റിന്റെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ നിരോധനാജ്ഞ അനിവാര്യമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിക്കും.

Story Highlights Kochi puthuvype

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here