പുതുവൈപ്പിൽ എൽപിജി സംഭരണശാലയുടെ നിർമാണത്തിനെതിരെ പ്രതിഷേധം

പുതുവൈപ്പിൽ ജനകീയ പ്രതിഷേധം. പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണശാലയുടെ നിർമാണത്തിനെതിരെയാണ് പ്രതിഷേധം. പദ്ധതി പ്രദേശത്തേക്ക് ജനകീയ സമരസമിതി പ്രതിഷേധ മാർച്ച് നടത്തി.

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിർമാണ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമെത്തി. സമരക്കാരെ പൊലീസ് തടഞ്ഞു. നിർമാണ പ്രവർത്തനം അംഗീകരിക്കാൻ ആകില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിർമാണം നിർത്തിവയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സ്ഥലത്ത് കഴിഞ്ഞ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മറവിലാണ് നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്. എൽപിജി പ്ലാന്റിന്റെ 45 ശതമാനം നിർമാണ പ്രവർത്തനമാണ് ഇതുവരെ പൂർത്തിയായിരിക്കുന്നത്. ഈ സംഭരണശാലയ്‌ക്കെതിരെ മുൻപ് നടന്ന ജനകീയ പ്രക്ഷോഭം വലിയ വാർത്തയായിരുന്നു.

Story Highlights Puthuvype, Protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top