നവവധുവിനെ അമ്മിക്കല്ലിൽ ചമ്മന്തി അരപ്പിച്ച് റാഗിംഗ്; സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

കല്യാണ സൊറ അഥവാ വിവാഹദിനത്തിൽ നവവധുവിനും വരനും കിട്ടുന്ന ചെറിയചില ‘പണി’കളും റാഗിംഗുമെല്ലാം ഇന്ന് എല്ലാ വിവഹങ്ങൾക്കും സാധാരണമാണ്. മലബാറിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഇത്തരം ചില തമാശകൾ ഇന്ന് കേരളത്തിന്റെ എല്ലാ ദിക്കിലേക്കും വ്യാപിച്ചുകഴിഞ്ഞു. ഒരു താമശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട് മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സമൂഹിക വിപത്തായി മാറുന്നത്.
അത്തരമൊരു സഡിസത്തിന് ഇരയാകേണ്ടി വന്ന നവവധുവിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭർതൃവീട്ടിലെത്തിയ ആദ്യ ദിനം വധുവിനെ എതിരേറ്റത് അമ്മിക്കല്ലും തേങ്ങയുമാണ്. വീട്ടിലെ അമ്മിക്കല്ലിൽ തേങ്ങയും മുളകുമെല്ലാം വധുവിന്റെ ആഗമനത്തിനായി റെഡി !! പിന്നീട് വരന്റെ മുഴുവൻ വീട്ടുകാരുടേയും മേൽനോട്ടത്തിൽ ചമ്മന്തി അരപ്പിക്കുകയായിരുന്നു.
തേങ്ങ അരക്കുന്ന പെൺകുട്ടിക്ക് ചുറ്റും നിന്ന് പലരും പല കമന്റുകളും പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്. തേങ്ങ പകുതി അരച്ച ശേഷം നിർത്താൻ ശ്രമിച്ചെങ്കിലും മുഴുവൻ തേങ്ങയും അരപ്പിച്ച ശേഷമാണ് വധുവിനെ വിടുന്നത്. പുറമെ ചിരിച്ചുകാണിച്ചുവെങ്കിലും എത്രമാത്രം മാനസിക സംഘർഷത്തിലൂടെയായിരുന്നിരിക്കാം ആ പെൺകുട്ടി അവിടെ നിന്നിരിക്കുക. ഇതിനെല്ലാം ഉപരി ഇതൊക്കെ കണ്ട് കാഴ്ച്ചക്കാരനായി വരനും ഒപ്പമുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് വീഡിയോയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്.
bride grinds chutney video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here