ഗൗരി നേഹയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപികമാരുടെ ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

കൊല്ലം ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ കീഴടങ്ങാനെത്തിയ ആരോപപണ വിധേയരായ അധ്യാപികമാരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റശ്രമം. അധ്യാപികമാരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ആക്രമണത്തിന് തുനിഞ്ഞത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു കൊല്ലം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് സംഭവം. ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടസപ്പെടുത്തിയാണ് ഒരു സംഘം രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.
അധ്യാപികമാരായ സിന്ധു,ക്രസന്റ എന്നിവരാണ് കോടതി മുമ്പാകെ കീഴടങ്ങാനെത്തിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ഇന്നു കൊല്ലം കോടതിയില്‍ കീഴടങ്ങാനെത്തിയത്. കലക്ടറേറ്റിന് സമീപത്തെ താല്‍ക്കാലിക ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയിലാണിവരെത്തിയത്. 11 മണിക്കാണ് കോടതി തുടങ്ങുന്നതെങ്കിലും ഇരുവരും നേരത്തേ കോടതിയിലെത്തുകയായിരുന്നു. ഈ സമയത്താണ് ഇരുവരുടെയും ചിത്രമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്.
കഴിഞ്ഞമാസം 20ന് ആയിരുന്നു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here