പ്രിയദര്‍ശന്റെ മകള്‍ കല്യാണി നായികയാകുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി

hellow

പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും, തെലുങ്ക് താരം നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അഖിനേനിയും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ഹലോ എന്നാണ് ചിത്രത്തിന്റെ പേര്. വിക്രം കെ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗാര്‍ജ്ജുന തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യാ കൃഷ്ണന്‍, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കല്യാണിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ ടീസര്‍ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 16ന് പുറത്ത് വന്ന ടീസര്‍ ഇതിനോടകം 38ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top