സെറീന വില്യംസിന് വിവാഹം; സാക്ഷിയായി കുഞ്ഞ്

സാറ ബോര്‍ട്ടണ്‍ ഡിസൈന്‍ ചെയ്ത വെഡ്ഡിംഗ് ഗൗണില്‍ സെറീനാ വില്യംസ് സുന്ദരിയായിരുന്നു. വിവാഹ വേഷത്തില്‍ അലക്സീസ് ഒഹാനിയന്റെ കൈപിടിച്ച് വിവാഹ വേദിയിലേക്ക് സെറീന വരുന്നതും കാത്ത് ഇവരുടെ കുഞ്ഞ് അലക്സീസ് ഒളിംപിയ ഒഹാനിയന്‍ ജൂിയറും വേദിയില്‍ കാത്തിരുന്നു. അമ്മയുടെ ഗൗണിന്റെ അതേ നിറത്തിലെ മനോഹരമായ കുഞ്ഞുടപ്പണിഞ്ഞ് സെറീനയുടെ അമ്മയുടെ മടിയില്‍ പുഞ്ചിരിച്ച് അലക്സീസ് ഒളിംപിയ കാത്തിരുന്നു. ആറ് മണിക്കൂറോളം നീണ്ട വിവാഹ ചടങ്ങില്‍ പുഞ്ചിരി മങ്ങാതെ കുഞ്ഞ് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായി.
മെക്‌സിക്കോയിലെ ന്യൂ ഓര്‍ലെന്‍സ് നഗരത്തിലെ കണ്ടമ്പററി ആര്‍ട്‌സ് സെന്ററില്‍ വച്ചായിരുന്നു സെറിനാ വില്യംസിന്റെയും പങ്കാളി അലക്സീസ് ഒഹാനിയയുടേയും വിവാഹം നടന്നത്. ഒഹാനിയന്റെ അമ്മയുടെ ജന്മദിനമായ വ്യാഴാഴ്ച്ചയായിരുന്നു വിവാഹം. ചിത്രങ്ങള്‍ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here