ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, 20 സീറ്റുകള്‍ പട്ടേല്‍ സമുദായത്തിന്

ഗുജറാത്തിൽ കോൺഗ്രസ് 77 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. പട്ടേൽ സമുദായത്തിൽപെട്ട 20 പേർ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി വ്യക്തമാക്കി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി രംഗത്തെത്തി.
ഡിസംബർ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അന്തിമ തീയതി നാളെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിലൊന്നായ ശക്തിസിംഗ് ഗോഹിൽ സിറ്റിംഗ് സീറ്റ് വിട്ട് കച്ചിലെ മാണ്ഡവിയിലാണ് മത്സരിക്കുക. മുതിർന്ന നേതാവ് അർജുൻ മോദ്വാഡിയ പോർബന്ധറിലാണ് ജന വിധി തേടുന്നത്. .
182 അംഗ ഗുജറാത്ത് നിയമസഭയിലേക്ക് ഡിസംബർ 9, 14 തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 18 നാണ് വോട്ടെണ്ണൽ.
gujarat election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here