സല്ലാപത്തിലെ മഞ്ജുവാര്യരെ പോലെ, സൂത്രധാരനിലെ മീരാ ജാസ്മിനെ പോലെ ഒരു നടി നിങ്ങളിലുണ്ടോ??

എന്നാലും ശരത് എന്ന പേരില്‍ ബാല ചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികയെ അന്വേഷിച്ച അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലേക്കുള്ള നായകനെ കണ്ടെത്തി, നായികയ്ക്കായുള്ള അന്വേഷണം തുടങ്ങുകയാണെന്ന് മുഖവുരയോടെ ബാലചന്ദ്രമേനോന്‍ തന്നെയാണ് ഇക്കാര്യം വിശദീകരിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. നായകനെ കണ്ടെത്താന്‍ കൊച്ചിയില്‍ നടത്തിയ അന്വേഷണം വിജയകരമായിരുന്നെന്നും അതുകൊണ്ടു തന്നെ അന്ന് പങ്കെടുത്ത എല്ലാവരെയും അവരവരുടെ രൂപഭാവങ്ങൾക്കു അനുസൃതമായിട്ടുള്ള കഥാപാത്രങ്ങളായി ചിത്രത്തിൽ അവതരിപ്പിക്കുമെന്നും ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.
18നും 24നും ഇടയ്ക്ക് പ്രായമുളള പെണ്‍കുട്ടികളെയാണ് സിനിമയിലേക്ക് നായികയെ പരിഗണിക്കുന്നത്. ഈ മാസം മുപ്പതിന് മുമ്പായി അപേക്ഷകള്‍ krishnakalacreations2017@gmail.com എന്ന മെയിലില്‍ ഫോട്ടോ അയക്കണം.
ബാലചന്ദ്രമേനോന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here