Advertisement

അഗ്‌നിപർവ്വതം പുകയുന്നു; ഇന്തോനേഷ്യയിൽ ജനങ്ങളെ ഒഴിപ്പിച്ചു

November 22, 2017
Google News 0 minutes Read
volcano, indonesia

ഇന്തോനേഷ്യയിലെ ബാലിയിലുള്ള മൗണ്ട് അഗംഗ് അഗ്‌നിപർവതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സമീപ പ്രദേശങ്ങളിൽനിന്നും ജനങ്ങളെ ഒഴിപ്പിച്ചു.ചൊവ്വാഴ്ച വൈകുന്നേരം മുതൽ അഗ്‌നിപർവതത്തിൽനിന്ന് പുക വരുന്നുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

അതേസമയം, പുക പർവ്വതത്തിൽ നിന്നും 700 മീറ്റർ ഉയരത്തിലെത്തിയതായി മിനിസ്ട്രി ഓഫ് വോൾക്കോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ സെന്റർ അറിയിച്ചു. ഇപ്പോഴും പുക ഉയരുന്നുണ്ട്. എന്നാൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

ലോകത്തിൽ ഏറ്റവും കൂടുതൽ സജീവ അഗ്‌നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേർ മരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here