അടൂരിലെ ബസ്സപടം; പരിക്കേറ്റത് 28പേര്‍ക്ക്
November 25, 2017
1 minute Read
അടൂര്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 28പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 11.15 നാണ് അപകടം നടന്നത്. ഡീസല്‍ കയറ്റി വന്ന ടാങ്കര്‍ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസുകളില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement