Advertisement

കാണികളെ കണ്ണീരില്‍ അലിയിച്ച് ഗോകുല്‍രാജ്

November 25, 2017
Google News 0 minutes Read
gokul raj

കഴിഞ്ഞ ദിവസം ഫ്ളവേഴ്സ് ചാനലില്‍ കോമഡി ഉത്സവം പരിപാടി കണ്ടവര്‍ക്ക് ആ ദിനം സമ്മാനിച്ചത് ചിരിയാവില്ല, മറിച്ച് നെഞ്ച് ഉരുക്കുന്ന വേദയാവും. ജന്മനാ അന്ധനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗോകുല്‍രാജാണ് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിയുടെ ലോകത്ത് നിന്ന് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കൊണ്ട് പോയി നിറകണ്ണുകളുമായി തിരികെ എത്തിച്ചത്.

സോഷ്യല്‍ മീഡിയില്‍ ഗോകുല്‍ രാജിന്റെ കഥകള്‍ പുറത്ത് വന്നതോടെയാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് സ്വദേശിയായ ഗോകുലിനെ പരിപാടിയില്‍ എത്തിച്ചത്. കലാഭവന്‍ മണിയുടെ ഫാനായ ഗോകുല്‍ മണിയുടെ ഗാനങ്ങള്‍ തന്നെയാണ് ആലപിച്ചതും. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഗോകുലിന്റെ ഗാനം നിറകണ്ണുകളടോയാണ് വിധികര്‍ത്താക്കളടക്കം കണ്ടത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അതിഥിയായി എത്തിയ നടന്‍ ജയസൂര്യ തന്റെ ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും വേദിയില്‍ വച്ച് നല്‍കുകയുണ്ടായി. പരിപാടി സംപ്രേക്ഷണം ചെയ്തതില്‍ പിന്നാലെ ഫ്ളവേഴ്സ് ചാനലിനേയും ഈ പരിപാടിയേയും അണിയറ പ്രവര്‍ത്തകരേയും വാനോളം ഉയര്‍ത്തി ട്രോളുകളും സജീവമാണ്. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ കഴിവുറ്റ ലോകം അറിയപ്പെടാതെ പോകുന്ന നിരവധി പേരെ പ്രശസ്തിയുടെ ലൈം ലൈറ്റിലെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here