1200 ജീപ്പ് കോംപസ് എസ്യുവികളെ തിരിച്ചുവിളിക്കുന്നു

ഇന്ത്യന്‍ നിര്‍മ്മിത ജീപ്പ് കോംപസ് എസ്യുവികളെ കമ്പനി തിരിച്ചുവിളിക്കുന്നു. എയർബാഗ് ഘടിപ്പിച്ചതിലുണ്ടായ തകരാർ മൂലം 1200 കോംപസുകളാണ് ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സ് (എഫ്സിഎ) തിരിച്ചുവിളിച്ചത്. സെപ്റ്റംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ കോംപസ് എസ്യുവികളിലാണ് എയര്‍ബാഗ് പ്രശ്നം.
എയര്ബാഗിനുള്ളിലേക്ക് കടന്നു കയറിയ ഫാസ്റ്റനറുകള്‍ അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരിക്കേല്പിക്കാന് സാധ്യതയുള്ളതിനാലാണ് കമ്പനിയുടെ പുതിയ നടപടി. ലോകത്താകെ വിറ്റ കോംപാസുകളിൽ ഒരു ശതമാനത്തിനു മാത്രമേ തകരാർ ഉള്ളൂവെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം. ജീപ്പിന്റെ ഡീലർമാർ വാഹനയുടമകളുമായി ബന്ധപ്പെട്ട് മുന്നിലെ എയർബാഗ് യൂണിറ്റ് സൗജന്യമായി മാറ്റി നല്‍കുമെന്ന് എഫ്സിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Jeep compass calls back 1200 SUVs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here