ഹാദിയയുടെ മൊഴി നാളെ സുപ്രീം കോടതിയില്‍

വൈക്കം സ്വദേശിനി ഹാദിയ നാളെ സുപ്രീംകോടതിയില്‍ മൊഴി നല്‍കും. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹാദിയയുടെ മൊഴി എടുക്കുന്നത്.
കേരളാ പോലീസിന്റെ കര്‍ശന സുരക്ഷയില്‍ ഇന്നലെ ഹാദിയയേയും പിതാവ് അശോകനെയും രാത്രിയോടെ ഡല്‍ഹിയിലെത്തിച്ചു. ഇവര്‍ താമസിക്കുന്ന കേരളാ ഹൗസിലും കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഖിലയുടെ മൊഴിയെടുക്കുന്ന നടപടിക്രമങ്ങള്‍ അടച്ചിട്ട കോടതി മുറിയിലേക്ക് മാറ്റണമെന്ന അശോകന്റെ അപേക്ഷ തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഹാദിയ തനിക്ക് ഭര്‍ത്താവിന്റെ കൂടെ പോകണമെന്നും നീതി ലഭിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ട നിമിഷ ഫാത്തിമയുടെ മാതാവ് ബിന്ദുവിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിച്ചേക്കും. അഖിലയുടെ മൊഴി എടുത്ത ശേഷം അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here