Advertisement

കരിപ്പൂരില്‍ 25ലക്ഷം രൂപയുടെ സ്വര്‍ണ്ണവേട്ട

November 26, 2017
Google News 1 minute Read
karipur airport karipur new terminal on march karipur adsb facility will be functioning by jan

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ചെരുപ്പില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു.  ഡയറേേക്ടററ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തു. എയര്‍ ഇന്ത്യ എക്സ്​പ്രസിന്റെ ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കല്ലായി മുഖാദാര്‍ പുതിയനാലകത്ത് മാളിയേക്കല്‍ നൗഷാദാണ് പിടിയിലായത്.  836.8 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.

കളിമണ്ണിനു സമാനമായ വസ്തുവില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച്‌ ചെരിപ്പിന്റെ സോളിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 25,52,698 രൂപയും അന്താരാഷ്ട്ര വിപണിയില്‍ 22,76,128 രൂപയും വിലവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here