Advertisement

അഗ്നിപർവതം പുകയുന്നു; ബാലിയിൽ വിമാനത്താവളം അടച്ചിട്ടു

November 27, 2017
Google News 0 minutes Read
bali airport shut down

ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്‌നിപർവതം പുകയുന്നു. അഗ്‌നിപർവതത്തിൽ നിന്നുമുള്ള ചാരം കിലോമീറ്ററുകൾ വ്യാപിച്ചതോടെ ബാലി രാജ്യാന്തര വിമാനത്താവളം അടച്ചു. ഇതോടെ രാജ്യത്തെത്തിയ ആയിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങി.

പ്രദേശത്ത് നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ഏഴോളം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here