വേളി കടപ്പുറത്ത് ആശങ്ക പരത്തി കടല്‍ച്ചുഴി

വേളി കടപ്പുറത്ത് രൂപം കൊണ്ട കടല്‍ച്ചുഴി ആശങ്ക പരത്തി. ഇന്നലെ മൂന്ന് മണിയോടെയാണ് വേളി കടപ്പുറത്ത് കടല്‍ച്ചുഴി അഥവാ വാട്ടര്‍ സ്പൗട്ട് രൂപം കൊണ്ടത്. കടലിലും അതി വിസ്ൃതമായ ജല പരപ്പുകളിലും രൂം കൊള്ളുന്ന പ്രതിഭാസമാണിത്. അന്തരീക്ഷ മര്‍ദ്ദത്തിലെ വ്യതിയാനമാണ് ഇതിന് കാരണം. അപകരമല്ലാത്ത ചുഴലിയാണിത്. എന്നാല്‍ കരയില്‍ രൂപപ്പെടുന്ന സമാനമായ ചുഴലി അപകടകരമായി തീരാറുണ്ട്. ജലപ്പരപ്പിനോട് തൊട്ടു ചേര്‍ന്ന് മഴ മേഘങ്ങള്‍ രൂപപ്പെടുന്നതാണ് കടല്‍ച്ചുഴിയുടെ ആദ്യഘട്ടം. മേഘരൂപപ്പെടുന്നതിന്റെ ശക്തിയില്‍ തിരമാലകള്‍ ഉയരത്തലേക്ക് അലയടിക്കും, സിലണ്ടര്‍ ആകൃതിയിലാണ് ഇത് ദൃശ്യമാകുക.അമേരിക്ക- യൂറോപ്യന്‍ മേഖലയിലാണ് ഇത് സാധാരണയായി കണ്ട് വരാറ്. കടല്‍പ്പരപ്പിലെ ഈ ചുഴിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here