ഓഖി ചുഴലിക്കാറ്റ്; 417 പേരെ രക്ഷപ്പെടുത്തി; ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതം

ഓഖി ചുഴലിക്കാറ്റിൽ കടലിൽ നിന്നും കാണാതായ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. കടലിൽ കുടുങ്ങിയതിൽ 417 പേരെ രക്ഷപ്പെടുത്താൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ഓഖി ചുഴലിക്കാറ്റിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് നാല് മരണം റിപ്പോർട്ട് ചെയ്തു. ശംഖുമുഖത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊച്ചി ചെല്ലാനത്ത് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. ചെല്ലാനം സ്വദേശി റെക്‌സണാണ് മരിച്ചത്. കണ്ണൂർ ആയിക്കരയിൽ ഹൈമാസ് ലൈറ്റ് പൊട്ടിവീണ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരത്ത് പുറംകടലിൽ കണ്ടെത്തിയ മൃതദേഹം വിഴിഞ്ഞം തീരത്തെത്തിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഓഖിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി.
അതേസമയം ഓഖി ചുഴലിക്കാറ്റിന് ശമനമുണ്ടെങ്കിലും കടൽ പ്രക്ഷുബ്ദമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here