മുല്ലപ്പെരിയാർ പാർക്കിംഗ്; തൽസ്ഥിതി തുടരാമെന്ന് സുപ്രിംകോടതി

മുല്ലപ്പെരിയാർ ഡാമിൽ കേരളം പാർക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി തുടരാൻ സുപ്രിംകോടതി ഉത്തരവിട്ടു. കേരളം ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിച്ച കോടതി, പുതിയ നിർമ്മാണങ്ങൾ നടത്തരുതെന്നും നിർദ്ദേശിച്ചു. കേരളം കാർ പാർക്കിങ് മേഖല നിർമ്മിക്കുന്നതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് നൽകിയ തടസ ഹർജിയിലാണ് കോടതി ഉത്തരവ്.
അണക്കെട്ടിന്റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നൽകിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമാപിച്ചത്. പാർക്കിംഗ് മേഖലനിർമ്മിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും ഇതിനാൽ തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നും തമിഴ്‌നാട് പറയുന്നു. കോടതി ഇടപെട്ട് പാർക്കിംഗ് നിർമ്മാണം നിർത്തിവെപ്പിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here