ആർകെ നഗർ തെരഞ്ഞെടുപ്പ്; വിശാലിന്റെ പത്രിക തള്ളി

Actor vishal nomination rejected

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആർകെ നഗറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കായി നടൻ വിശാൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി. ജയലളിതയുടെ ബന്ധുവായ ദീപ ജയകുമാറിൻറെ പത്രികയും തള്ളിയിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വിശാൽ ഇവിടെ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നത്. നാമനിർദ്ദേശപത്രിക തള്ളാനുള്ള യഥാർത്ഥ കാരണത്തിൽ അവ്യക്തതയുണ്ട്. എന്നാൽ, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാൽ അനുകൂലികൾ ആരോപിക്കുന്നത്.

വിശാൽ മത്സരിച്ചാൽ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടിൽ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാൽ അനുകൂലികൾ ആരോപിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top