സിബിഐയുടെ വാടക കുടിശിക സർക്കാർ എഴുതി തള്ളി, ജോമോനും ഉദ്യോഗസ്ഥരും നടപടിഭീഷണിയിൽ

മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ സർക്കാർ അഥിതി മന്ദിരങ്ങളിൽ സൗജന്യമായി വർഷങ്ങളോളം
താമസിച്ചവകയിൽ സർക്കാരിനു കിട്ടാനുള്ള ലക്ഷങ്ങൾ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു . അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ നിയമോപദേശം തുടർനടപടിക്കായി എക്സിക്യുട്ടീവ് എഞ്ചിനിയർമാർ പിഡബ്യുഡി ചീഫ് എഞ്ചിനിയർക്ക് സമർപ്പിച്ചു . ജോമോനും റസ്റ്റ്ഹൗസുകളിലെ ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും നഷ്ടം ഈടാക്കാൻ സിവിൽ കേസ് നൽകാനുമാണ് എ.ജി ഓഫീസ് ഉപദേശം നൽകിയിക്കുന്നത്.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും റസ്റ്റ് ഹൗസിൽതാമസിച്ചവകയിൽജോമോൻ 13 ലക്ഷത്തോളം നൽകാനുണ്ടെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. അഥിതി മന്ദിരത്തിലെ ഉദ്യോഗസ്ഥർ ജോമോന് ഒത്താശ ചെയ്തെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. നടപടി വരുമെന്നായതോടെ ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലാണ് .
എഞ്ചിനീയർമാർ റസ്റ്റ് ഹൗസ് ഉദ്യോഗസ്ഥരെ പഴിചാരി തടി തപ്പാനും നീക്കം തുടങ്ങി.അഭയ കേസിലെ ഹർജികളും
അന്വേഷണവുമായാണ് ജോമോൻ എറണാകുളത്ത് എത്തുന്നത്. കൊച്ചിയിൽ സ്വന്തമായി ഓഫീസ് ഇല്ലാതിരുന്ന സിബിഐ ക്കാർ റസ്റ്റ് ഹൗസിലാണ് തമ്പടിച്ചിരുന്നത്.റസ്റ്റ് ഹൗസിലെ 18 ഉം 19 ഉം നമ്പർ മുറികൾ കയ്യടക്കിയ സിബിഐ, പ്രതികളുടെ ചോദ്യംചെയ്യലിനുംഉദ്യോഗസ്ഥരുടെതാമസത്തിനുമാണ് മുറികൾ ഉപയോഗിച്ചത് .ജോമോന്റെ താമസം 17 ആം നമ്പർ മുറിയിലും.
സി ബി ഐ യുമായി പോരിനിറങ്ങിയതാണ് ജോമോൻ പുലിവാൽ പിടിക്കാനുള്ള കാരണം. സി ബി ഐ ക്കാർ റസ്റ്റ്ഹൗസ് കയ്യടക്കിയിരിക്കുകയാണെന്നും വാടക ഈടാക്കാൻ പിഡബ്യുഡി നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജോമോൻ മൂവാറ്റു പുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകി. ഒമ്പതര ലക്ഷത്തോളം രുപ ഈടാക്കണമെന്നും ആവശ്യപെട്ടു .കോടതി അന്വേഷണത്തിന്
ഉത്തരവിട്ടതോടെ സൗജന്യ താമസക്കാരനായ പിഡബ്യുഡി ഒഴിപ്പിച്ചു. അഥിതി മന്ദിരം സ്ഥിരം മേൽവിലാസമാക്കിയായിരുന്നു ജോമോന്റെ പൊറുതി . സർക്കാർ ഏൽപ്പിച്ചതുൾപ്പടെ അമ്പതോളം കേസുകൾ അന്വേഷിക്കാനാണ് തങ്ങൾ മുറിയെടുത്തതെന്നാണ് സിബിഐ ക്കാരുടെ
വാദം.വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്സിബിഐ ഹൈക്കോടതിയിലെത്തിയതോടെ കോടതി സർക്കാരിന്റെ വിശദീകരണം തേടി . 2016 ജുലൈ വരെയുള്ള സിബിഐ യുടെ കുടിശിക എഴുതിതള്ളിയതായി സർക്കാർ കോടതിയെഅറിയിച്ചു .
വെട്ടിലായ ജോമോൻ സർക്കാര നിലപാടിനെതിരെ തടസ്സ വാദം ഉന്നയിക്കാൻ സാവകാശം തേടിയിരിക്കുകയാണ്. കേസിൽ ഏതാണ്ട് തീരുമാനമായ സ്ഥിതിക്ക് സർക്കാർ കനിഞ്ഞില്ലങ്കിൽ ജോമോനും ഉദ്യോഗസ്ഥരും പണം തിരിച്ചടക്കേണ്ടി വരുമെന്നാണ് അനൗദ്യോഗീക വിവരം .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here