വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണം ഗര്‍ഭിണികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

വാഹനങ്ങളിൽ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം. തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളുടെ ജനനത്തിന് ഇത് ഇടയാക്കുമെന്നാണ് പഠനം തെളിയിച്ചത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്, കിങ്സ് കോളജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഒാഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
6,71,501 ഒാളം നവജാത ശിശുക്കളില്‍ നടത്തിയ പഠനമാണ് ഇത് തെളിയിച്ചത്. പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here