പേരാവൂരില്‍ ഓട്ടോ തീയിട്ട് നശിപ്പിച്ചു

പേരാവൂരില്‍ ഡിവൈഎഫ്ഐ നോതാവിന്റെ ഓട്ടോയ്ക്ക് തീയിട്ടു. പേരാവൂര്‍ മേഖല ട്രഷറര്‍ പുതുശ്ശേരി പത്തായപുരയില്‍ പി.റഹീമിന്റെ ഓട്ടോയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഓട്ടോ പൂര്‍ണമായി കത്തിനശിച്ചു. ഓട്ടോറിക്ഷ യുണിയന്‍ പേരാവൂര്‍ സിഐടിയു നേതാവാണു റഹിം.
ഓട്ടോറിക്ഷയിലെ രേഖകളും നശിപ്പിച്ചിട്ടുണ്ട്. തീയിട്ടത് രാഷ്ട്രീയ കാരണങ്ങളാലല്ലെന്നും ഓട്ടോയില്‍ യാത്ര ചെയ്തപ്പോള്‍ അപമാനിക്കാന്‍ ശ്രമിച്ചതിന്റെ തിരിച്ചടിയാണെന്നും കാണിച്ച് പോസ്റ്ററും സമീപത്തായി പതിപ്പിച്ചിട്ടുണ്ട് . സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു പേരാവൂരില്‍ ഇന്ന് മൂന്നു മണിവരെ ഓട്ടോ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
auto
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here