Advertisement

താരിഫ് യുദ്ധത്തില്‍പ്പെട്ട് ഫോഡ്; ചൈനയിലേക്ക് കയറ്റുമതി നിര്‍ത്തിവെച്ച് കമ്പനി

April 20, 2025
Google News 2 minutes Read

വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ് വെല്ലുവിളികൾക്കും ഇടയിൽ ചാൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ച് ഫോഡ്. എസ്‌.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. യുഎസ് ഓട്ടോ ഭീമൻ മിഷിഗൺ നിർമ്മിത എഫ്-150 റാപ്റ്റർ, മുസ്താങ്, ബ്രോങ്കോ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി നിർത്തിവച്ചിരിക്കുന്നത്.

“നിലവിലെ താരിഫുകളുടെ വെളിച്ചത്തിൽ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്,” ഫോഡ് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് ഏകദേശം 240,000 വാഹനങ്ങൾ ഫോർഡ് ചൈനയിൽ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ 2024 ൽ ഇത് 5,500 ആയി കുറഞ്ഞു. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് ഈ നീക്കം.

Read Also: ട്രംപിന്റെ താരിഫ് പ്രഖ്യാപനം, പ്രതിസന്ധി മറികടക്കാൻ നത്തിങ്; ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കും

മറ്റ് നിരവധി തീരുവകൾ പിൻവലിച്ചെങ്കിലും, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് തീരുവയിൽ ഉറച്ചുനിൽക്കുകയും അവ 145 ശതമാനമായി ഉയർത്തുകയും ചെയ്തു. അതേസമയം, കാറുകൾ ഉൾപ്പെടെയുള്ള യുഎസ് കയറ്റുമതിയുടെ തീരുവ ചൈന 125 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു.

ഫോഡ്, ലിങ്കൺ ബ്രാൻഡുകളിൽ വാഹനങ്ങൾ നിർമിക്കുന്നതിനായി നിരവധി നിർമ്മാണ സംയുക്ത സംരംഭങ്ങൾ ചൈനീസ് കമ്പനികളുമായി ചൈനയിൽ യുഎസ് കമ്പനി നടത്തുന്നുണ്ട്. ഫോഡിന്റെ ചൈനയിലെ ഉൽപ്പാദനത്തിന്റെ ഒരു ഭാഗം മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ വാഹനങ്ങളിലൊന്നായ ലിങ്കൺ നോട്ടിലസിന് ഇപ്പോൾ യുഎസ് കനത്ത തീരുവ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights : Ford Halts Exports Of Sports Cars, Other Models To China Amid Tariff War

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here