ഭക്ഷ്യ എണ്ണകളുടെ വില ഉയരുന്നു; വെളിച്ചെണ്ണ വില 240 ൽ

സംസ്ഥാനച്ച് ഭക്ഷ്യ എണ്ണകളുടെ വില ഉയരുന്നു. വെളിച്ചെണ്ണവില ക്വിന്റലിന് 18,700 രൂപയിലെത്തിയ സാഹചര്യത്തിലാണ് മറ്റ് ഭക്ഷ്‌യ എണ്ണകളുടേയും വില ഉയരുന്നത്. ചില്ലറവിപണിയിൽ 240 രൂപ വരെയാണ് ഇപ്പോൾ വെളിച്ചെണ്ണ വില. മറ്റ് എണ്ണകൾക്ക് ക്ഷാമമില്ലെങ്കിലും വെളിച്ചെണ്ണയ്‌ക്കൊപ്പം ഇവയുടേയും വില ഉയരുകയാണ്.
ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഉയർത്തിയതാണ് വിലക്കയറ്റത്തിന് ഒരു കാരണം. സൂര്യകാന്തി, കടുക്, സോയാബീൻ തുടങ്ങിയ എണ്ണകളുടെ ഇറക്കുമതി തീരുവയാണ് 15 ശതമാനം വീതം ഉയർത്തിയത്. ശുദ്ധീകരിക്കാത്ത പാം ഓയിലിന് പത്തുശതമാനവും വർധിപ്പിച്ചു. ഇതോടെ വിപണിയിൽ വിലക്കയറ്റം തുടങ്ങി. സൂര്യകാന്തി എണ്ണയ്ക്ക് ലിറ്ററിന് രണ്ടാഴ്ചയ്ക്കിടെ 15 രൂപയോളം കൂടി. പാമോയിലിന് പത്തുരൂപയും.
edible oil price soars high
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here