ജിഷ വധക്കേസിൽ വിധി നാളെ

പെരുമ്പാവൂർ ജിഷാവധക്കേസിൽ നാളെ വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങൾക്കും സംശയങ്ങൾക്കും നേരത്തെ കോടതിയിൽ സമർപ്പിച്ച തെളിവുകൾ തന്നെ നിരത്തിയാണ് പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചത്. പ്രതി അമീറുൽ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ കോടതിമുൻപാകെ സമർഥിച്ചത്.
അതേസമയം സാഹചര്യത്തെളിവും ശാസ്ത്രീയ തെളിവും മാത്രമാണ് പ്രോസിക്യൂഷൻ നിരത്തിയതെന്നും കൊല നടത്തിയ കത്തി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അപര്യാപ്തമാണെന്നു തെളിയിക്കാൻ സുപ്രിം കോടതി ഉൾപ്പെടെയുള്ള കോടതി വിധിപ്പകർപ്പുകൾ പ്രതിഭാഗം സമർപ്പിച്ചു.
jisha murder case verdict tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here