Advertisement

വിമാനത്തിൽ യാത്ര ചെയ്യാം ഒരു രൂപയ്ക്ക്

December 13, 2017
Google News 1 minute Read
Air Deccan to relaunch operations with Re 1 tickets

ഒരു രൂപയ്ക്ക് വിമാനയാത്ര എന്ന ഞെട്ടിക്കുന്ന ഓഫറുമായി എയർ ഡെക്കാൻ തിരിച്ചുവരുന്നു.

മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവടങ്ങളിൽ നിന്ന് സർവീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാവരവ്. ഡിസംബർ 22 ന് സർവീസ് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.

മുംബൈ-നാസിക് വിമാനയാത്രയ്ക്ക് വിമാനക്കമ്പനികൾ 1400 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ആദ്യം ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് യാത്ര ചെയ്യാം. ഒരു വിമാനയാത്ര എന്ന പലരുടേയും സ്വപ്‌നം പൂവണിയാനുള്ള അവസരം കൂടിയാണ് ഇത്.

രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ അഭ്യന്തര വിമാന സർവ്വീസാണ് എയർ ഡെക്കാൻ. 2003 ലാണ് മലയാളിയായ ക്യാപ്റ്റൻ ഗോപിനാഥ് എയർ ഡെക്കാൻ അവതരിപ്പിച്ചത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2008 ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർ ഡെക്കാൻ ഏറ്റെടുക്കുകയായിരുന്നു.

 

Air Deccan to relaunch operations with Re 1 tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here