Advertisement

ഓഖി; ദുരന്തബാധിതർക്കായി മന്ത്രിമാർ ഒരു മാസത്തെ ശമ്പളം മാറ്റിവെക്കുന്നു

December 13, 2017
Google News 2 minutes Read
kerala ministers give their one month salary to those affected by okhi cyclone disaster ockhi central team analysis meeting today

ഓഖി ദുരന്തബാധിതർക്കായി മന്ത്രിമാർ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇതിന് പുറമെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 10 ലക്ഷം രൂപ കേരള സർക്കാർ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ മന്ത്യബന്ധന വകുപ്പിൽനിന്നും 5 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നുമാണ് നൽകുക.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും മരിച്ചവരുടെ ആശ്രിതർക്കം നൽകും. ഗുരുതരമായി പരിക്കേറ്റ് ജോലി ചെയ്യാൻ ഇനി കഴിയാത്തവർക്ക് 5 ലക്ഷം രൂപ വീതം നൽകും. മാതാപിതാക്കളുടെയും വിവാഹിതരല്ലാത്ത പെൺകുട്ടികളുടേയും സംരക്ഷണവും ഉറപ്പാക്കും.

 

kerala ministers give their one month salary to those affected by okhi cyclone disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here