മത്സ്യത്തൊഴിലാളികള്‍ക്കായി ഭവനപദ്ധതി; താക്കോല്‍ കൈമാറ്റം ഇന്ന്

pratheeskha

കടൽക്ഷോഭത്തിൽ വീട്‌ നഷ്ടപ്പെട്ട മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കായി നിർമ്മിച്ച 192 ഫ്ലാറ്റുകൾ അടങ്ങിയ ഭവന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉപഭോക്താക്കൾക്ക്‌ കൈമാറും. ഇരുപത്‌ കോടി രൂപ ചിലവിൽ കേരളാ ഗവൺമന്റ്‌ ലൈഫ്‌ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവനങ്ങള്‍ നിര്‍മ്മിച്ചത്.  മൂന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീതമുള്ള ഇരുപത്തിനാല് യൂണിറ്റുകളിലായാണ് 192 ഭവനങ്ങള്‍ നിര്‍മ്മിച്ചത്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ചത്.

pratheeksha

 ഓരോ ഭവനത്തിലും രണ്ട് കിടപ്പുമുറികള്‍, ഒരു ഹാള്‍, ഒരു അടുക്കള എന്നീ സൗകര്യങ്ങളാണുള്ളത്. മത്സ്യബന്ധനോപകരണങ്ങൾ സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 20 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടങ്ങളുടെ പണി പൂർത്തിയാക്കിയത്. നിശ്ചയിച്ചതിലും നേരത്തെ ഇവർ പണി പൂർത്തിയാക്കി സർക്കാറിന് കൈമാറുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top