പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവം; പ്രതി ദീപു മധുരയിൽ ഒളിവിലെന്ന് സൂചന

കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽ
പ്രതി കൂപ്പർ ദീപു ഒളിവിൽ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം പൊലീസ്. പ്രതി മധുരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴക്കൂട്ടം എ സി പി നിയാസ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപ്പാർട്ടുമെന്റിൽ കയറി പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.
രണ്ട് ദിവസം മുമ്പാണ് അതിക്രമം നടന്നതെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് പെൺകുട്ടി താമസിക്കുന്നത്. ഫ്ലാറ്റിലെത്തിയ സുഹൃത്തിന്റെ സുഹൃത്ത് ദീപുവാണ് പീഡനത്തിന് ഇരയാക്കിയത്.
സുഹൃത്തുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു എത്തിയത്. ഇതിനിടെ ബലമായി മദ്യം കുടിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
Story Highlights : Kazhakuttam flat rape case investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here