കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റിലെ രോഗബാധ; നടപടി ഊർജിതമാക്കി ആരോഗ്യവകുപ്പ്

കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് വയറിളക്കവും ഛർദിയും ഉണ്ടായ സംഭവത്തിൽ നടപടി ഊർജ്ജിതമാക്കി
ആരോഗ്യവകുപ്പ്. രണ്ടാഴ്ചയ്ക്കിടെ 441 പേർക്ക് അസുഖം ബാധിച്ചതായാണ് കണക്ക്. ആരോഗ‍്യവകുപ്പിന്റെ സംഘം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ചിരുന്നു.
വാട്ടർ അതോറിറ്റിയുടെത് ഉൾപ്പെടെ വിവിധ സ്രോതസ്സുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനതല ആർ ആർ ടി യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ സ്ഥിരീകരിച്ചിരുന്നു. ആശങ്ക വേണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായും ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു.
Read Also: കാലവർഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ ആദ്യമാണ് രോഗം റിപ്പോർട്ട് ചെയ്തത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള ജലം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഏത് സ്രോതസിൽ നിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്തനായിട്ടില്ല. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിക്കുന്നത്.
Story Highlights : Health department has taken action in Disease outbreak in Kakkanad DLF flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here