അമീറിനെതിരെ ചുമത്തിയത് അഞ്ച് കുറ്റങ്ങള്‍, എല്ലാത്തിലും പരമാവധി ശിക്ഷ!

ജിഷാ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിനെതിരെ ചുമത്തിയ എല്ലാ കേസികളിലും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ കേസുകളിലും പരമാവധി ശിക്ഷയും നല്‍കിയിട്ടുണ്ട്. 10വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവിന് പുറമെ അഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും. ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന തടവും പിഴയും, 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു.
വധശിക്ഷ വിധിച്ചതിന് പിന്നാലെ അമീറിന്റെ ഭാഷയില്‍ വിധി പ്രസ്താവം വായിച്ച് കേള്‍പ്പിച്ചു. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായക തെളിവായത്. പ്രതിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചു. നൂറോളം സാക്ഷികളെയാണ് ഇതിനായി വിസ്തരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here