പ്രണയിച്ച് വിവാഹിതരായി; അധ്യാപകരെ ജോലിയില്‍ നിന്ന് പുറത്താക്കി

ജമ്മുകശ്മീരില്‍ പ്രണയിച്ച് വിവാഹം ചെയ്ത അധ്യാപക ദമ്പതികളെ സ്ക്കൂളില്‍ നിന്ന് പുറത്താക്കി. പുല്‍വാമ ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപക ദമ്പതികളെയാണ് വിവാഹദിനത്തിൽ തന്നെ സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയത്.
ദമ്പതികളുടെ പ്രണയം വിദ്യാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കും എന്ന കാരണം കാണിച്ചാണ് പുറത്താക്കിയത്. ഭട്ട്, സുമായാ ബാഷീര്‍ എന്നിവര്‍ക്കാണ് വിവാഹ ദിനത്തില്‍ ജോലി നഷ്ടപ്പെട്ടത്. നവംബർ 30 നാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ സേവനം കുട്ടികളെ ബാധിയ്ക്കുമെന്നതിനാലാണ് അധ്യാപക ദമ്പതികളെ പിരിച്ചുവിട്ടതെന്ന് സ്കൂള്‍ ചെയര്‍മാന്‍ ബഷീര്‍ മസൂദി വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെന്നും സ്ക്കൂളിലെ സ്റ്റാഫുകള്‍ക്ക് പാര്‍ട്ടി വരെ നടത്തിയെന്നും ദമ്പതികള്‍ പറയുന്നു. അന്നാരും പരാതിയുമായി രംഗത്ത് എത്തിയിരുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here