ശൗചാലയമില്ല; വിവാഹം നിർത്തിവെച്ച് വധുവിന്റെ കുടുംബം

വരന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹം നിർത്തിവെച്ച് ഉത്തർപ്രദേശിലെ കുടുംബം. ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലെ റിക്ഷാതൊഴിലാളിയായ നന്ദിലാലിന്റെ മകൻ കൽഫുവിന്റെ വിവാഹമാണ് വീട്ടിൽ ശൗചാലയമില്ലാത്തതിന്റെ പേരിൽ മുടങ്ങിയത്.
വളരെ തുച്ഛമായ വരുമാനം മാത്രമുള്ളയാളാണ് താനെന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ശൗചാലയം നിർമ്മിക്കാനുള്ള സ്ഥിതി തനിക്കില്ലെന്നും നന്ദിലാൽ പറഞ്ഞു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഗ്രാമമുഖ്യനും പഞ്ചായത്ത് അധികൃതർക്കും ശൗചാലയം നിർമ്മിക്കുന്നതിന് സഹായിക്കണമെന്ന് കാട്ടി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ഒരു ആവശ്യവുമായി നന്ദിലാൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് വികസന ഓഫിസറായ രക്ഷിത സിങ് പറഞ്ഞത്. ഈ ഗ്രാമത്തിൽ എല്ലാവരും വിസർജനത്തിനായി വെളിമ്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നത് എന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടി എന്നാണ് നന്ദിലാൽ പറഞ്ഞത്.
ഈ വിവരത്തെപ്പറ്റി കൂടുതൽ അന്വേഷണം നടത്തുമെന്നും അതിനുശേഷം നന്ദിലാലിന് ശൗചാലയം പണിത് നൽകുമെന്നും അധികൃതർ പറഞ്ഞു.
സർക്കാർ കണക്ക് അനുസരിച്ച് അറുന്നുറോളം വരുന്ന കുടുംബങ്ങൾക്കും വാരണാസിയിൽ ശൗചാലയ സൗകര്യമില്ലയെന്നാണ് വ്യക്തമാക്കുന്നത്. എല്ലാവരും വെളിമ്പ്രദേശങ്ങൾ തന്നെയാണ് പ്രാഥമികാവശ്യങ്ങൾക്കായി ഇപ്പോഴും ഉപയോഗിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here