ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഈടാക്കുന്ന എം‍ഡിആര്‍ ചാര്‍ജ്ജ് തിരിച്ച് അക്കൗണ്ടിലെത്തും

digital payment

2000 രൂപ മുതലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന എം.ഡി.ആര്‍ ചാര്‍ജ് അടുത്ത വര്‍ഷം മുതല്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് എത്തും.  സബ്‌സിഡിയായാണ് ഈ തുക എത്തുകയെന്ന് കേന്ദ്ര ഐ.ടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സബ്‌സിഡിയായി ലഭിക്കുന്ന പണത്തിന്റെ വിതരണം ജനുവരി ഒന്നുമുതലാണ് തുടങ്ങുക. നോട്ട് നിരോധനത്തിന് ശേഷവും ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടിലേക്ക് എത്താത്തത്  മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) കാരണമാണ്. ഇത്തരത്തില്‍ സബ്‌സിഡി പേരിട്ട് ബാങ്കുകളിലേക്ക് നല്‍കുന്നത് വ്യാപാരികള്‍ക്കുംഉപഭോക്താവിനും വരുമാനക്കമ്മി കുറയുന്നതിനെ തടഞ്ഞുനിര്‍ത്താന്‍  കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കഴിഞ്ഞ വാരം ആര്‍.ബി.ഐ പ്രതിവര്‍ഷം 20ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എം.ഡി.ആര്‍ 0.9 ശതമാനം എന്നത് 0.4 ശതമാനമാക്കി കുറച്ചിരുന്നു.2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ 2,18,700 കോടിയായിരുന്നു.1000 മുതല്‍ 2000 വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ 15 മുതല്‍ 20 ശതമാനം വരെയായിരുന്നുവെന്നും ഇനിയത് 65 ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top