ജയലളിതയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

കഴിഞ്ഞ വർഷം അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി .ജയലളിതയുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുപമായി അപ്പോളോ ആശുപത്രി അധികൃതർ രംഗത്ത്.
ആശുപത്രിയിൽ എത്തിക്കുമ്പോൾ ജയലളിത ശ്വാസമില്ലാത്ത അവസ്ഥയിൽ ആയിരുന്നെന്ന് അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഡ്ഡി പറഞ്ഞു. ശ്വാസംപോലും എടുക്കാത്ത നിലയിൽ അർധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാൽ, വിദഗ്ധ ചികിൽസകൾക്കുശേഷം അവർ ആരോഗ്യം വീണ്ടെടുത്തെന്നും ഡൽഹിയിൽ ഒരു സ്വകാര്യ തമിഴ് ചാനലിനോടാട് പ്രീതി റെഡ്ഡി പറഞ്ഞു.
ഡൽഹിയിൽനിന്നും വിദേശത്തുനിന്നും ലഭ്യമായ മികച്ച ഡോക്ടർമാരാണ് ജയയെ ശുശ്രൂഷിച്ചത്. നിർഭാഗ്യവശാൽ അന്തിമഫലം ജനങ്ങൾ ആഗ്രഹിച്ചതുപോലെയായില്ല. ആശുപത്രിക്കു പറ്റാവുന്നതിന്റെ പരമാവധി മികച്ച ചികിൽസ അവർക്ക് നൽകിയിട്ടുണ്ട്. ബാക്കിയെല്ലാം വിധിയാണ്. അതിലാർക്കും ഒന്നും ചെയ്യാനാകില്ല. മരണം സംബന്ധിച്ച അന്വേഷണം നടക്കട്ടെ. അവർ രേഖകൾ പരിശോധിച്ചാൽ നിഗൂഢത ഇല്ലാതാകുമെന്നും അവർ പറഞ്ഞു.
അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ വിരലടയാളം എടുക്കുമ്പോൾ ജയലളിത ബോധവതിയായിരുന്നോ എന്ന ചോദ്യത്തിന്, ആ സമയത്ത് താനവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീതയുടെ മറുപടി. ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാൻ റിട്ട. ജഡ്ജി ജസ്റ്റിസ് എ.അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെ സർക്കാർ നിയമിച്ചിട്ടുണ്ട്. കമ്മിഷൻ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
new revelations regarding Jayalalita death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here