Advertisement

ശശികലയുടെ പേരിലുള്ള 1600 കോടിയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

November 5, 2019
Google News 0 minutes Read

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലയുടെ പേരിലുള്ള 1600 കോടി രൂപയുടെ ബിനാമി സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈ, പുതുച്ചേരി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാൾ, പേപ്പർ മിൽ ഉൾപ്പടെ ഒൻപത് വസ്തു വകകളാണ് കണ്ടുകെട്ടിയതെന്നാണ് റിപ്പോർട്ട്. 2016 നവംബർ എട്ടിന് ശേഷം നിരോധിച്ച നോട്ടുകൾ ഉപയോഗിച്ചാണ് ബിനാമി പേരിൽ വസ്തുവകകൾ വാങ്ങിയത് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

2017 നവംബറിൽ വി കെ ശശികലയുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ കുടുംബാംഗങ്ങളുടെ വീട്, ജയാ ടിവി ഓഫീസ്, ചെന്നൈ സത്യം സിനിമാസ്, കൊച്ചിയിൽ ടിടിവി ദിനകരനുമായി ബന്ധമുള്ള സുകേഷ് ചന്ദ്രശേഖരന്റെ ഫ്‌ളാറ്റുകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിൽ വന്നിരുന്നു. മണ്ണാർഗുഡി കുടുംബത്തിന്റെ ജാസ് സിനിമാസ് ഉൾപ്പടെ 187 ഇടങ്ങളിലും ഓപ്പറേഷൻ ക്ലീൻ മണി എന്ന് പേരിട്ടിരുന്ന പരിശോധന നടന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here