ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു

പെൻഷൻ വിതരണത്തിന് 1544 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയിരുന്നു. സെപ്തംബർ മുതൽ നവംബർ വരെയുള്ള പെൻഷനാണ് ക്രിസ്തുമസ് കാലത്ത് വിതരണം ചെയ്യുന്നത്. ആകെ 51 ലക്ഷം പേർക്ക് പെൻഷനുകൾ ലഭിക്കും.
ബാങ്ക് അക്കൌണ്ടു വഴിയോ സഹകരണസംഘങ്ങൾ വഴി നേരിട്ടോ ആണ് പെൻഷൻ തുക വിതരണം ചെയ്യുക. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന് 1361 കോടിയും ക്ഷേമനിധി പെൻഷൻ വിതരണത്തിന് 183 കോടി രൂപയുമാണ് അനുവദിച്ചത്.
പെൻഷൻ തുക വീടുകളിൽ നേരിട്ടു വിതരണം ചെയ്യുന്നതിനും ബാങ്ക് അക്കൌണ്ടു വഴി വിതരണം ചെയ്യുന്നതിനും ആവശ്യമായ തുക ബന്ധപ്പെട്ട പിൻവലിച്ച് വിതരണം ചെയ്യാൻ പഞ്ചായത്ത് ഡയറക്ടറെ ഉത്തരവിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ആധികാരിക രേഖകളില്ലാത്തതിനാൽ പെൻഷൻ ലഭിക്കാതിരുന്നവർക്ക് രേഖകൾ സമർപ്പിക്കുന്നതിന് നവംബർ മാസത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി അറുപത്തയ്യായിരം പേരാണ് ശരിയായ രേഖകൾ സമർപ്പിച്ചത്. അവർക്കും പെൻഷൻ തുക ലഭിക്കും.
welfare pension distribution begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here