Advertisement

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മാമ്പഴങ്ങളിൽ ഹോർമോൺ; മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

December 18, 2017
Google News 0 minutes Read
kerala food safety dept warns about hormones in mangoes

ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മാമ്പഴങ്ങളിൽ ഹോർമോൺ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ്.
പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ (പി.ജി.ആർ.) ഇനങ്ങളിൽപ്പെടുന്ന ഹോർമോണുകൾ തളിച്ച് പഴുപ്പിച്ച മാന്പഴമാണ് വിപണിയിലെത്തുകയെന്നാണ് തമിഴ്‌നാട്, ആന്ധ്ര ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ്.

കേരളത്തിൽ പ്രധാനമായും മാമ്പഴം എത്തുന്നത് ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ്. ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പലയിടത്തും ഈ രീതിയിൽ പച്ചമാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലും
ആന്ധ്രയിലും ഇപ്പോൾ വിപണിയിലുള്ള മാമ്പഴങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാൽസ്യം കാർബൈഡ്, എത്തറാൽ എന്നീ രാസവസ്തുക്കളുടെ അംശങ്ങളുണ്ട്. അവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here