അവാർഡ് നിശയിൽ 5 മിനിറ്റ് നൃത്തം അവതരിപ്പിക്കാൻ പ്രിയങ്ക വാങ്ങുന്ന തുക എത്രയെന്നോ ?

ബോളിവുഡ് നിന്ന് ഹോളിവുഡ് സിനിമാ ലോകത്തേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര ഇന്ന് അന്താരാഷ്ട്ര താരമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രതിഫല തുകയും ഇരട്ടിച്ചു. ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം താരം ബോളിവുഡ് നൃത്ത വേദിയിലേക്ക് എത്തുകയാണ്.
ഇൻ മൈ സിറ്റി എന്ന ആൽബത്തോടെ ഹോളിവുഡിലേക്ക് എത്തിയ പ്രിയങ്ക ഒരു അവാർഡ് നിശയിൽ അവതരിപ്പിക്കുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള നൃത്തത്തിന് എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്ന് അറിയുമോ ? അഞ്ച് കോടി രൂപ !!
പ്രിയങ്കയുടെ നൃത്തത്തിനു ധാരാളം ആരാധകർ ഉള്ളതിനാൽ തന്നെ അവർ ഈ തുക പറഞ്ഞപ്പോൾ അതിൽ വിലപേശൽ നടത്താൻ സംഘാടകർ മുതിർന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവൻറിൽ ആരെയും ആകർഷിക്കുന്ന പ്രധാന ഐറ്റം പ്രിയങ്കയുടെ നൃത്തമായിരിക്കുമെന്നും പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here