പുതിയ 500 രൂപ നോട്ടുകളുടെ അച്ചടിക്കായി സർക്കാർ ചെലവഴിച്ചത് 5000 കോടി രൂപ

പുതിയ 500 രൂപയുടെ നോട്ടുകൾ അച്ചടിക്കാൻ സർക്കാർ ചിലവഴിച്ചത് 5000 കോടി രൂപ. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തൻ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിട്ടതെന്ന് പി രാധാകൃഷ്ണൻ എഴുതി തയ്യാറാക്കിയ മറുപടിയിൽ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തിന്റെ 365.4 കോടി നോട്ടുകളാണ് അച്ചടിച്ചത്. ഇതിനായി 1293.6 കോടി രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. 178 കോടി പുത്തൻ 200 രൂപാ നോട്ടുകൾ അച്ചടിക്കാൻ സർക്കാരിന് ചിലവായത് 522.83 കോടിയാണ്.
പുത്തൻ നോട്ടുകൾ അച്ചടിക്കാൻ പണം ചെലവഴിച്ചതിനാലാണ് 201617 കാലയളവിൽ ആർ ബി ഐ സർക്കാറിന് നൽകുന്ന മിച്ചധനത്തിൽ കുറവുണ്ടാകാൻ കാരണമായതെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here