പുതിയ നോട്ടുകൾ കീറിയാൽ ബാങ്കുകൾ മാറ്റി നൽകില്ല

torn notes wont be replaced by bank

റിസർവ് ബാങ്ക് നയത്തിൽ തിരുത്തൽ വരുത്താത്തതിനാൽ പുതിയ കറൻസി നോട്ടുകൾ കീറിയാൽ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന തീരുമാനവുമായി ബാങ്കുകൾ. റിസർവ് ബാങ്ക് 2009 ൽ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളിൽ ഈ നോട്ടുകൾ ഉൾപ്പെടാത്തതാണ് ഇതിന് കാരണം. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മാ ഗാന്ധി സീരീസിൽപ്പെട്ട 2000, 500, 200, 100, 50, 10 രൂപ നോട്ടുകളാണ് കീറിയാൽ മാറ്റിയെടുക്കാൻ കഴിയാത്തത്.

അഴുക്കു പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകൾ മാറ്റിനൽകാൻ 2009 ലെ നോട്ട് റീ ഫണ്ട് റൂളിൽ വ്യവസ്ഥയുണ്ടെങ്കിലും ഇത്തരത്തിൽ വിവിധ ബാങ്കുകൾ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. അതിനാലാണ് നോട്ടുകൾ മാറി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top