Advertisement

അമേരിക്കയിൽ ഉദ്ഘാടന യാത്രയ്ക്കിടെ ട്രെയിൻ പാളം തെറ്റി; 3 മരണം; നിരവധി പേർക്ക് പരിക്ക്

December 19, 2017
Google News 0 minutes Read

അമേരിക്കയിൽ ആംട്രാക്ക് പാസഞ്ചർ ട്രെയിൻ പാളം തെറ്റി മൂന്ന് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സിയാറ്റിലിൽ നിന്ന് പോർട്ട്‌ലൻഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പെട്ട പലരുടേയും നില ഗുരുതരമാണ്. പിയേഴ്‌സ് കൗണ്ടിയിലെ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് പാളം തെറ്റി ബോഗികൾ താഴേക്ക് പതിക്കുകയായിരുന്നു. പാലത്തിന് താഴെയുള്ള അഞ്ചാം നമ്പർ ഹൈവേയിലേക്കാണ് ട്രെയിൻ പതിച്ചത്. രണ്ടു ലോറികളുൾപ്പെടെ ഹൈവേയിലൂടെ പോവുകയായിരുന്ന ഏഴോളം വാഹനങ്ങൾ അപകടത്തിൽ തകർന്നു.

പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം. മരിച്ചവരെല്ലാം ട്രെയിൻ യാത്രക്കാരാണെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here