കഴക്കൂട്ടത്ത് പച്ചക്കറിക്കടയില്‍ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ക്ക് വെട്ടേറ്റു

കഴക്കൂട്ടത്ത് പച്ചക്കറി കടയിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. കടയുടമക്കും രണ്ടുജോലിക്കാർക്കുമെതിരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. പച്ചക്കറി നൽകാൻ താമസിച്ചതിൽ പ്രകോപിതരായ ഗുണ്ടാസംഘം കടയുടമയേയും ജീവനക്കാരെയും ആക്രമിക്കുകയായിരുന്നു.
കഴക്കൂട്ടം സ്വദേശിയായ കടയുടമ സെയ്ദ്, ജീവനക്കാരായ ഹമീദ്, മണിയൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇതില്‍ മണിയന് തലയ്ക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മൂവരേയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മിഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here