Advertisement

ടുജി സ്പെക്ട്രം കേസില്‍ വിധി ഇന്ന്

December 21, 2017
0 minutes Read
2G scam verdict date chaged

ടുജി സ്പെക്ട്രം കേസില്‍ ഇന്ന് വിധി.ഡിഎംകെ നേതാക്കളായ എ രാജയും, കനിമൊഴിയും ടെലികോം കമ്പനികളും ഉള്‍പ്പെട്ട കേസിലാണ് വിധി. സിബിഐ അന്വേഷിച്ച രണ്ടും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ച ഒരു കേസിലുമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ഒപി  സെയ്‌നി വിധി പ്രസ്താവിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ക്ക് ടു ജി സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷം കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. സിഎജിയായിരുന്ന വിനോദ് റോയിയുടെ കണ്ടെത്തലാണ് യുപിഎ സര്‍ക്കാരിനെ ആകെ പിടിച്ചുലച്ച കേസിന് അടിസ്ഥാനമായത്. നേരത്തെ വിധിപ്രസ്താവനയുടെ തീയതി അറിയിക്കുന്നത് ഒരു തവണ കോടതി നീട്ടിവച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top