കാറ്റലോണിയയില്‍ ഇന്ന് പ്രാദേശിക തെരഞ്ഞെടുപ്പ്

ഹിതപരിശോധനക്കുശേഷം കാറ്റലോണിയയില്‍ ഇന്ന് പ്രാദേശിക തെരഞ്ഞെടുപ്പ്. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടിയാണ് വിജയിക്കുക. സ്വയംഭരണം ആവശ്യപ്പെട്ട് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
കറ്റാലന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട് നയിക്കുന്ന സെന്റർ റൈറ്റ് ടുഗതര്‍ ഫോര്‍ കാറ്റലോണിയ, മുന്‍ വൈസ്പ്രസിഡന്റ് ഒരിയോല് ജാന്ക്വിറസ് നേതൃത്വം നല്കുന്ന സെന്റർ ലെഫ്റ്റ് കറ്റാലന്‍ റിപ്പബ്ലിക്കന്‍ ലെഫ്റ്റ്(ഇ.ആര്.സി), സോഷ്യലിസ്റ്റ് പാര്ര്ട്ടി ഒാഫ് കാറ്റലോണിയ, സെന്റർ ലെഫ്റ്റ് നാഷനല്‍ സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, തീവ്രവലതുപക്ഷമായ പീപ്ള്‍സ് പാര്‍ട്ടി ഒാഫ് കാറ്റലോണിയ എന്നിവയാണ് മത്സരരംഗത്തുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here