മുഖ്യമന്ത്രിക്ക് അയോഗ്യത ഇല്ലെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യനല്ലന്നു പ്രഖ്യാപിക്കണമെന്ന ഹർജി കോടതി തള്ളി. ഹർജി നിയമപരമായി നില നിൽക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജിയിൽ ഉന്നയിക്കപ്പെട്ട ആ വ ശ്യം പരിഗണനക്ക് യോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടി സർക്കാരിനെതിരെ ഹർജി നൽകിയതും 4 സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതിരുന്നതും കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും അതിനാൽ മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ലന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം ആര്‍ എസ് ശശികുമാർ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here